Advertisement

KERALA QUEER PRIDE

സ്വതന്ത്രമായ ഒരു മനുഷ്യാവകാശ മുന്നേറ്റമാണ് കേരളത്തിലെ QUEERPRIDE. സ്വന്തം മനുഷ്യാവകാശങ്ങളെ കുറിച്ചും അതിന്റെ സാമൂഹിക അവസ്ഥ എങ്ങനെ മെച്ചപ്പെടുത്തണം എന്നതിനെക്കുറിച്ചും ആണ് ഇവിടെ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളിൽ നിന്നുകൊണ്ടാണ് ഈ പ്രവർത്തനത്തിന് പല ലിംഗ ലൈംഗിക വൈദ്യങ്ങളിൽ ഉള്ളവർ ഊർജ്ജം കണ്ടെത്തുന്നത്. Queer എന്നത് മനുഷ്യജീവിതം മഴവില്ല് പോലെ സാധ്യതയുള്ള ഒന്നാണ് എന്ന് തിരിച്ചറിവാണ്. വൈവിധ്യങ്ങൾ അപമാനിക്കപ്പെടേണ്ടവയല്ല അന്തസ്സുള്ളതാണ്. ആഘോഷിക്കപ്പെടേണ്ടവയാണ് എന്ന് വീണ്ടും ഉറപ്പിക്കാൻ കൂട്ടമായ ശ്രമമാണ് കേരളQueerpride.

കഴിഞ്ഞ മൂന്ന് ദശാബ്ദ കാലത്തിൽ അധികമായി കേരളത്തിലെ LGBTQIA+ സമുദായ അംഗങ്ങളുടെയും സംഘടനകളുടെയും പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ QUEER അവകാശ പോരാട്ടങ്ങൾ നിരന്തരം നടന്നുവരുന്നുണ്ട്. മൂന്നു പതിറ്റാണ്ടിനുള്ളിൽ തന്നെ കേരളത്തിന്റെ കലാസാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സമുദായ അംഗങ്ങളും സംഘടനകളും കലാം സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും വിവിധ മേഖലകളിലെ തൊഴിലാളികളും അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും QUEER ജീവിത സാമൂഹിക അവസ്ഥകളിൽ പലതരത്തിൽ ഉൾമുള്ള വെല്ലുവിളികൾ നിലനിൽക്കുകയാണ്. അത്തരം പ്രതിസന്ധികൾ ഒരു സാമൂഹിക പ്രശ്നമായി പരിഗണിക്കാത്ത പൊതു സമൂഹത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്. ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിലവിൽ സർക്കാർ ഇടപെടലുകൾ നടന്നുവരുമ്പോഴും മനുഷ്യരുടെ വ്യത്യസ്തങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കുകയും സമഗ്രമായ ഇടപെടലുകൾ നടത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അടിസ്ഥാനപരമായി താമസം തൊഴിൽ ആരോഗ്യം നിയമപരിരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ഉൾപ്പെടെ വളരെ പരിമിതമായ സംവിധാനങ്ങൾ മാത്രമാണ് ഉള്ളത്. QUEER മനുഷ്യരുടെ വിവാഹം സ്വത്തവകാശം ദത്തെടുക്കാനുള്ള അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിലവിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കുകയോ കൃത്യമായ നിയമനിർമ്മാണം നടത്തുകയോ ചെയ്തിട്ടില്ല എന്നത് ഗൗരവകരമായ വീഴ്ച തന്നെയാണ്. QUEER പങ്കാളികളിൽ ഒരാൾ മരണപ്പെട്ടാൽ പങ്കാളിയുടെ മൃതദേഹത്തിന്റെ അവകാശം പോലും ക്ലെയിം ചെയ്യാൻ.കഴിയാത്ത സാമൂഹിക അവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. പ്രധാനപ്പെട്ട വിഷയങ്ങളിൽ കൂടുതൽ സമുദായ അംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നയപരമായ ചർച്ചകൾ പദ്ധതി രൂപീകരണങ്ങൾ എന്നിവ നടപ്പിലാക്കേണ്ടത് ഈ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ജനാധിപത്യ പ രമാക്കും

Queer മനുഷ്യരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകൾ നടക്കുന്ന സാമൂഹിക സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ കേരളത്തിലെ queer മനുഷ്യർ വളരെ അടിസ്ഥാനപരമായ ഈ പ്രശ്നത്തെ അതിജീവിക്കാൻ കഴിയാതെ ആത്മഹത്യയിൽ അഭയം തേടേണ്ട സാമൂഹിക അവസ്ഥയിലാണ് ഇവിടെ ജീവിക്കുന്നത്.

ഇക്കഴിഞ്ഞ വർഷങ്ങളിൽ വിവിധ പഠനങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ അഞ്ചു വർഷത്തിനുള്ളിൽ തന്നെ 30ലധികം queer മനുഷ്യർ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ മാരകരോഗങ്ങൾ വന്ന ചികിത്സ ലഭിക്കാതെ മരിച്ചുപോവുകയോ ചെയ്തിട്ടുണ്ട്. Queer സ്വത്വം തുറന്നു പറഞ്ഞു പുറത്തുവന്ന മനുഷ്യർ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തൊഴിൽ ഇടങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെയുള്ള കുറ്റപ്പെടുത്തലുകളും അവഗണനകളും ആക്രമണനകളും നിരന്തരം നേരിടുന്നതുകൊണ്ട് തന്നെ പലതരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരാണ്.എന്നാൽ അവർക്കൊന്നും തന്നെ ശരിയായ രീതിയിലുള്ള മാനസിക പിന്തുണയോ ചികിത്സയോ പരിരക്ഷയോ ലഭ്യമാക്കാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് ആയിട്ടില്ല എന്നതുകൊണ്ടുമാത്രം പലർക്കും ആത്മഹത്യയിൽ അഭയം തേടി വന്നിട്ടുണ്ട്.

queer മനുഷ്യരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിടുന്ന കൺവെൻഷൻ തെറാപ്പി പോലെയുള്ള ചികിത്സാരീതികൾക്ക് എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് കേരളത്തിൽ ഉള്ളത്. Queer ആളുകളുടെ മാനസിക ആരോഗ്യം വേണ്ടത്ര രീതിയിൽ പരിഗണിക്കപ്പെടുന്നില്ല എന്നുള്ളതും അതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലും സർക്കാർ സർക്കാർ ഇതര സംവിധാനങ്ങളിൽ നിലവിൽ ഇല്ല. സർക്കാർ ക്ഷേമ പദ്ധതികൾ പോലും നാമം മാത്രമായ സംവിധാനങ്ങൾ മാത്രമാണെന്ന് ഉള്ളതും സുതാര്യമല്ല എന്നുള്ളതും മറ്റൊരു പ്രധാന പ്രതിസന്ധിയാണ്. ട്രാൻസ് വ്യക്തികളുടെ ലിങ്ക് മാറ്റാശാസ്ത്രക്രിയകൾ നടത്തുന്ന തന്നെ ശാസ്ത്രീയമായ സുരക്ഷിതമായ ചെലവ് കുറഞ്ഞതുമായ സംവിധാനങ്ങൾ നിലവിലില്ല. സർജറിക്ക് ആവശ്യമായ തുക സർക്കാർ നൽകുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സർജറികളാണ് നിലവിൽ നടക്കുന്നത്. സർജറികൾ പരാജയപ്പെടുന്ന കേസുകൾ വർദ്ധിക്കുകയും സമുദായ അംഗങ്ങളെ ആത്മഹത്യയിലേക്ക് വരെ നയിച്ച സാഹചര്യങ്ങൾ ഉണ്ടായതിനെ തുടർന്ന് കമ്മ്യൂണിറ്റി നേതൃത്വത്തിൽ ചില പഠനങ്ങൾ സമ്മർദങ്ങൾ ഉണ്ടായപ്പോഴാണ് ഈ വിഷയത്തിൽ സർക്കാർ ശ്രദ്ധ കൊടുത്തത്. പലപ്പോഴും ഈ പദ്ധതികൾ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ട സമയത്ത് ഉപകാരമാകുന്ന രീതിയിൽ ലഭ്യമാകുന്നില്ല എന്നത് ദൗഭാഗ്യകരമാണ്.

2009 ജൂലൈ മാസത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം377ആം വകുപ്പിനെ ഡൽഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനർ വായനയുടെ ഓർമ്മ പുതുക്കാനും ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (Gender /sexuality minorities ) പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും queer മനുഷ്യരുടെ സാന്നിധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയാണ്2010ഇൽ കേരളത്തിലും ലിംഗ ലൈംഗിക സ്വാ അഭിമാന ഘോഷയാത്രയും അനുബന്ധ പ്രവർത്തനങ്ങളും തുടങ്ങിവച്ചത്. കേരളത്തിൽ വിമത ലൈംഗികതയുടെ രാഷ്ട്രീയം സജീവമായും മൂർത്തവമായും നിലനിർത്താൻ കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ കഴിഞ്ഞിട്ടുണ്ട്.

പതിമൂന്നാമത് ലിംഗ ലൈംഗിക സ്വാഭിമാന ഘോഷയാത്രയും മറ്റു പരിപാടികളും 2024 ഒക്ടോബർ 17 മുതൽ 20 വരെ മാനവിയും വീതി ഭാരത് ഭവൻ ഗാന്ധി പാർക്ക് എന്നിവിടങ്ങളിൽ വച്ച് സംഘടിപ്പിക്കപ്പെടുകയാണ്. Queerpride മാർച്ച് വിളംബര യാത്ര പൊതുസമ്മേളനം സാഹിത്യ സന്ധ്യ queer വിദ്യാർത്ഥി സംഗമം ചലച്ചിത്ര പ്രദർശനങ്ങൾ സെമിനാറുകൾ ചർച്ചകൾ ഡിജെ നൈറ്റ് കലാസാംസ്കാരിക പരിപാടികൾ തുടങ്ങി വൈവിധ്യങ്ങളായ കലാസാംസ്കാരിക സാമൂഹിക രാഷ്ട്രീയ പരിപാടികളാണ് പല വേദികളിൽ സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള സമുദായ അംഗങ്ങൾ സമുദായ സംഘടന പ്രതിനിധികൾ കലാസാംസ്കാരിക പ്രവർത്തകർ മാധ്യമപ്രവർത്തകർ വിദ്യാർഥികൾ വിവിധ സർക്കാർ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പതിമൂന്നാമത്queerpride തിരുവനന്തപുരത്ത് എത്തിച്ചേരും.

കൂടുതൽ വിവരങ്ങൾക്ക്

QUEERPRIDE KERALAM

8089188409,8848836760

queerpride kerala@gmail.com

Leave a Reply

Your email address will not be published. Required fields are marked *