Advertisement

IISER തിരുവനന്തപുരം ബിരുദദാനം ജൂലൈ 19,2025

തിരുവനന്തപുരത്തെ വിതുരയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER) തിരുവനന്തപുരത്തിന്റെ പതിമൂന്നാമത് ബിരുദധാന സമ്മേളനം 2025 ജൂലൈ 19ന് തിരുവനന്തപുരത്തെ വിതുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ നടന്നു.

ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ പത്മഭൂഷൻ ഡോക്ടർ കൃഷ്ണ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ഗവർണർ പ്രൊഫസർ അരവിന്ദ് ആനന്ദ് അധ്യക്ഷത വഹിച്ചു.ഗവേഷണ തീവ്ര വിദ്യാഭ്യാസത്തെ തുടർന്നുള്ള അക്കാദമിക് നേട്ടം അടയാളപ്പെടുത്തുന്ന ചടങ്ങിൽ 258 ബി എസ് എം എസ് 76 എംഎസ്സി 15 എം എസ് ഗവേഷണം 26 പി എച്ച് ഡി 15 ഇന്റഗ്രേറ്റഡ് പി എച്ച് ഡി ബിരുദധാരികൾക്ക് ബിരുദങ്ങൾ നൽകി.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല വികസനങ്ങളും നേട്ടങ്ങളും വിശദീകരിക്കുന്ന ഒരു സമഗ്ര റിപ്പോർട്ട് IISER ഡയറക്ടർ പ്രൊഫസർ ജെ എൻ മൂർത്തി അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് മുഖ്യ അതിഥി ഡോക്ടർ എല്ലയും പ്രൊഫസർ നാട്ടവും ചേർന്ന് മികവിന്റെ മെഡലുകളും ഡിസ്റ്റിങ്ഷൻ സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

ഓൾ റൗണ്ട് എക്സലൻസിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഗോൾഡ് മെഡൽ ജേക്കബ് ചെറി സാമിനും ഡയറക്ടറുടെ ഗോൾഡ് മെഡൽ ഫോർ അക്കാദമിക് എക്സലൻസ് ക്യാമ്പസ് സാംസ്കാരിക ജീവിതത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് കൾച്ചറൽ ആദിത്യ ജെക്കും സമ്മാനിച്ചു

.IISER തിരുവനന്തപുരത്തിന്റെ ഡയറക്ടർ പ്രൊഫസർ JN മൂർത്തി തന്റെ റിപ്പോർട്ടിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വളർച്ച പാത എടുത്തു കാണിച്ചു. 6 സയൻസ് സ്കൂളുകളിലും രണ്ട് സെന്ററുകളിലുമായി 1200 ൽ അധികം വിദ്യാർത്ഥികളും112 ഫാക്കൾട്ടി കളും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.നിരവധി പുതിയ അക്കാദമിക് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രത്യേകിച്ച് ഇന്റഗ്രേറ്റഡ് ആൻഡ് ഇന്റർ ഡിസിപ്ലിനറി സയൻസ്, സയൻസ് പ്രോഗ്രാം അതിൽ ആദ്യ ബാച്ച് ഈ വർഷം ബിരുദം നേടുന്നു എന്നും അദ്ദേഹം ഊന്നി പറഞ്ഞു.

എ ഐയും കാലാവസ്ഥ വ്യതിയാനവും ഉദാഹരണങ്ങളായി എടുത്ത് മാനവേദിത നേരിടുന്ന പുതിയ അവസരങ്ങളുടെയും വെല്ലുവിളികളുടെയും ഉയർച്ച അദ്ദേഹം എടുത്തു കാട്ടി.പുതുതായി സ്ഥാപിതമായ ഡേറ്റ സയൻസ് ആൻഡ് എൻവയോൺമെന്റൽ സസ്തൈനബിലിറ്റി സയൻസസ് സ്കൂൾസ് ഈ ഭാവി കാഴ്ചപ്പാടുമായി യോജിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

അക്കാദമിയിയും വ്യവസായവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ശ്രമങ്ങളും അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യ ഗവൺമെന്റിന്റെ മിഷൻ പ്രോജക്ടുകളിൽ നിന്നും മറ്റു നിരവധി സ്രോതസ്സുകളിൽ നിന്നും ധനസഹായം നേടുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷകർ വളരെയധികം വിജയിച്ചിട്ടുണ്ട് എന്നും ഫാക്കൽട്ടി അംഗങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയ പ്രമുഖ ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാക്കൽട്ടി അംഗങ്ങളുടെ പ്രവർത്തനങ്ങൾ ദേശീയ അന്തർദേശീയ തലങ്ങളിൽ അഭിമാനകരമായ ഫെലോഷിപ്പുകളുടെയും അവാർഡുകളുടെയും രൂപത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യ അതിഥിയായിരുന്ന ഡോക്ടര്‍ കൃഷ്ണ എല്ല കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യൻ മാതാപിതാക്കളുടെ സമർപ്പണത്തെ ആദരിച്ചു കൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയിൽ കുടുംബങ്ങൾ പലപ്പോഴും തങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനായി വീടുകൾ പണയപ്പെടുത്താനോ വിൽക്കാനോ തയ്യാറാണ് എന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത് രാജ്യത്തിന്റെ ആഴത്തിലുള്ള പഠന മൂല്യങ്ങളുടെ തെളിവാണ്. അടുത്ത ദശകത്തെ രൂപപ്പെടുത്താൻ പോകുന്ന പരിവർത്തന ആത്മക സാങ്കേതികവിദ്യകളെക്കുറിച്ച് അദ്ദേഹം ആവശ്യത്തോടെ സംസാരിച്ചു.

കൃത്രിമ ബുദ്ധി ഇലക്ട്രിക് ഹൈഡ്രജൻ എന്നിവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ സൗരോർജ്ജം, ക്വാണ്ടം സയൻസ്, ദ്രുത ജിനോ, സിന്തറ്റിക് ബയോളജി തുടങ്ങിയ മേഖലകളെ എടുത്തു കാണിച്ചു. ഇവ ശാസ്ത്രത്തിനും സമൂഹത്തിനും മാറ്റത്തിന്റെ നിർണായക ചാലകങ്ങൾ ആയിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്വന്തം സംരംഭക യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ ടൈഫോയിഡ്, സിക്കാ,കോവിഡ് -19 തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിൽ തന്റെ കമ്പനി നേരിടുന്ന വെല്ലുവിളികളെയും നാഴിക കല്ലുകളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഡോക്ടർ എല്ല പങ്കുവെച്ചു.

അറിവ്, കഴിവുകൾ,ഭാവന എന്നിവയാണ് നവീകരണത്തിന്റെ 3 ആവശ്യങ്ങൾ എന്ന് അദ്ദേഹം ഊന്നി പറഞ്ഞു.തദ്ദേശീയ വിജ്ഞാന സംവിധാനങ്ങളുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് മുഖ്യധാരാ ശാസ്ത്ര ഗവേഷണത്തിൽ അവയെ സംയോജിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐസർ തിരുവനന്തപുരം അതുല്യമായ ഇന്റർ ഡിസിപ്ലിനറി ആവാസ വ്യവസ്ഥയെ പ്രശംസിച്ചുകൊണ്ട് ഡോക്ടർ എല്ല ഉപസംഹരിച്ചു.

ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കിടക്കുന്ന അത്തരം സ്ഥാപനങ്ങൾ അതുല്യവും ഗവേഷണത്തിന്റെയും സാങ്കേതികവിദ്യയുടെയും അതിർത്തി മേഖലകളിൽ ഇന്ത്യയുടെ ശാസ്ത്രീയ പുരോഗതിയെ നയിക്കാൻ ഉചിതമായ സ്ഥാനമുള്ളതുമാണെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. നേടിയെടുത്ത അറിവും കഴിവുകളും പ്രയോജനപ്പെടുത്തിക്കൊണ്ട് നവീകരണത്തെ സൃഷ്ടിപരമായി മുന്നോട്ടു കൊണ്ടു പോകാനും രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകാനും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു.

ഐസർ തിരുവനന്തപുരം ഗവർണർ ബോർഡ് ചെയർപേഴ്സൺ പ്രൊഫസർ അരവിന്ദ് ആനന്ദ് തന്റെ പ്രസംഗത്തിൽ ബിരുദം നേടിയ വിദ്യാർഥികൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയും അവരുടെ ഭാവിയിലെ എല്ലാ നേട്ടങ്ങളിലും വിജയം ആശംസിക്കുകയും ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രഭാകരർ എന്ന നിലയിൽ അവർ വഹിക്കുന്ന ആഴമേറിയ ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം അവരെ ഓർമിപ്പിക്കുകയും ആഗോള ദേശീയ വെല്ലുവിളികളെയും സജീവമായി ഇടപെടാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുനർ ഉപയോഗ ഊർജ്ജം നൂതന വസ്തുക്കൾ എന്നിവ മുതൽ വാക്സിനുകൾ,ബയോ സിമിലറുകൾ,ബയോ എൻജിനീയറിങ് സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടെ താങ്ങാൻ ആവുന്ന ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ വരെ അവരുടെ വൈദഗ്ധ്യവും നവീകരണവും ആവശ്യമുള്ള നിരവധി നിർണായക മേഖലകളെ പ്രൊഫസർ നാട്ടു എടുത്തുകാട്ടി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്മെഷീൻ ലേണിങ്, ലേണിങ് ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് തുടങ്ങിയ അത്യ ആധുനിക സാങ്കേതികവിദ്യകൾ അവരുടെ ശാസ്ത്രീയവും സംരംഭകവുമായ യാത്രകളിൽ ശക്തമായ ഉപകരണങ്ങളായി സ്വീകരിക്കാൻ അദ്ദേഹം ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു.

സമഗ്രവും സാമൂഹികവുമായി ഉത്തരവാദിത്വമുള്ളതുമായ ഒരു സമീപനത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം ഇന്റർ ഡിസിപ്ലിനറി ചിന്തയിലൂടെ സാമൂഹിക പ്രശ്നങ്ങൾ അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നി പറഞ്ഞു. IISER ബിരുദധാരികൾ ശാസ്ത്രത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകുക മാത്രമല്ല വരും വർഷങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വാധീനം ഉയർത്തുന്ന പരിവർത്തന ആത്മക സംരംഭങ്ങൾ ഭാവിയിലെ യൂണികോണുകൾ ഉൾപ്പെടെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രൊഫസർ നാട്ടു വിശ്വാസം പ്രകടിപ്പിച്ചു.

വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പിഎച്ച്ഡി പ്ലേസ്മെന്റ്കൾക്ക് ഐസർ തിരുവനന്തപുരം ബിരുദധാരികൾക്ക് വളരെയധികം ആവശ്യക്കാരുണ്ട്. കൂടാതെ ചിലർ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റ ഇൻസ്റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,മാക്സ് പ്ലാങ്ക് ഇന്സിട്യൂട്, നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി,യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് തുടങ്ങിയ പ്രശസ്ത ഇന്ത്യൻ അന്തർദേശീയ സ്ഥാപനങ്ങളിൽ ഫാക്കൾട്ടി സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.

ഇന്ത്യൻ സിവിൽ സർവീസ്, വിവിധ വ്യാവസായിക സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളിലും ബിരുദധാരികൾ നിരവധി പ്രധാന സേവനങ്ങളിൽ രാജ്യത്തെ സേവിക്കുന്നു .

ഡോക്ടർ ശരീഫ് (രജിസ്ട്രാർ), പ്രൊഫസർ മഹേഷ് ഹരിഹരൻ (ഡെപ്യൂട്ടി ഡയറക്ടർ), പ്രൊഫസർ ജോയ് മിത്ര (ദീൻ അക്കാഡമിക്സ്) സെനെറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *