ഇടതു സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം കേരള വാട്ടർ അതോറിറ്റി ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ് പെൻഷൻകാരുടെയും സാമ്പത്തിക ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യാൻ പോലും മാനേജ്മെന്റിന് കഴിയുന്നില്ല.
ജീവനക്കാരുടെ നിക്ഷേപമായ ജി പി എഫിൽ നിന്നും തുക തിരികെ ലഭിക്കാൻ അധികൃതരുടെ കനിവ് കാത്ത് കഴിക്കേണ്ട അവസ്ഥ കേരളത്തിൽ വാട്ടർ അതോറിറ്റിയിൽ മാത്രമായിരിക്കും ജീവനക്കാരും പെൻഷൻകാരും അവരെ ആശ്രയിക്കുന്ന കുടുംബവും പെട്ട ആത്മഹത്യയുടെ വക്കിൽ പോലും എത്തിനിൽക്കുന്നു
സർക്കാർ അവരുടെ ബാധ്യതകൾ കേരള വാട്ടർ അതോറിറ്റിക്ക് മേൽ കെട്ടിവച്ച് മാറി നിൽക്കുന്നു നടത്തിപ്പിലെ അപാകത മൂലം പ്രതിസന്ധിയിലായ ജൽ ജീവൻ പദ്ധതിയുടെ സർക്കാർ വിഹിതം കണ്ടെത്താൻ ജല അതോറിറ്റിയെ പണയപ്പെടുത്തി 12000 കോടി രൂപ വായ്പ എടുക്കുവാനുള്ള നീക്കം അണിയറയിൽ ധൃതഗതിയിൽ നടന്നു വരികയാണ്
ജീവനക്കാരും പെൻഷൻകാരും ഇന്ന് അനുഭവിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകും എന്ന പ്രതീക്ഷയിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് ദീർഘകാലമായി വെള്ളം ഇനത്തിൽ കുടിശിക ഉണ്ടായിരുന്ന തുകയിൽ കൂട്ടലും കിഴക്കലും കഴിച്ച് ലഭിക്കുന്ന 719 കോടി രൂപ ഈടാക്കാൻ എല്ലാ ജീവനക്കാരും മറന്നു പ്രവർത്തിച്ചതായിരുന്നു ഈ തുക ലഭിച്ചാൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ വേഗത്തിൽ കൊടുത്തു തീർക്കും എന്ന ഉറപ്പ് നൽകിയത് സർക്കാരിന്റെ പ്രതിനിധികളായ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ ആയിരുന്നു എന്നാൽ സാമ്പത്തിക വർഷ അവസാനത്തിലെ ബുക്ക് അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി കേരളത്തിലെ എൽഡിഎഫ് സർക്കാർ ഈ തുകയടക്കം 770 കോടിയോളം രൂപ കൊള്ളയടിച്ചുകൊണ്ട് പോയിരിക്കുന്നു അങ്ങനെ ജീവനക്കാരുടെ അവസാന പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു
മാനേജ്മെന്റിന്റെ പിടിപ്പകേടിന് സർക്കാരിന്റെ കൊള്ളയ്ക്ക് ജീവനക്കാരെ ബലി കൊടുക്കാൻ ഒരുക്കമല്ല ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ട് നിരവധി സമരങ്ങൾ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിക്കഴിഞ്ഞു സമരങ്ങളിലെ മുദ്രാവാക്യങ്ങളുടെ സർക്കാരും മാനേജ്മെന്റ് പുറംതിരിഞ്ഞു നിൽക്കുമ്പോൾ സമരം കടുപ്പിക്കാൻ സർക്കാരിന്റെ കൊള്ളയ്ക്കും മാനേജ്മെന്റിന്റെ പിടി കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ 2025 ജൂലൈ 16ന് രാവിലെ 9 മുതൽ ജല അതോറിറ്റി കേന്ദ്ര കാര്യാലയം ഉപരോധിക്കുകയാണ്
പ്രസിഡന്റ് തമ്പാനൂർ രവി
ജനറൽ സെക്രട്ടറി രാകേഷ് ബി 9745875780
ട്രഷറർ വിനോദ് കുമാർ ടിവി9446251822
















Leave a Reply