തിരുവനന്തപുരം : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി മദ്രസകൾ മുഖേന സമാഹരിച്ച 10 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി സമസ്ത പ്രസിഡന്റ് മുഹമ്മദ് മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ സമസ്ത നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
ലഹരിക്കെതിരെ വ്യാപകമായ ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് സമസ്തയുടെയും പൂശക സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടന്നുവരുന്നത് മെയ് 18ന് സമസ്തയുടെ 10992 മദ്രസകളിൽ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ 12 ലക്ഷം കുട്ടികൾ പങ്കെടുക്കുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു അന്നേദിവസം തന്നെ 10 ലക്ഷം പേർ ഒപ്പു ചാർത്തുകയും ചെയ്തു.
സംസ്ഥാനത്ത് മദ്യം മയക്കുമരുന്ന് മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും പൂർണമായും നിരോധിക്കുക ലഹരിക്കെതിരെയുള്ള നിയമ നടപടികൾ കർശനമാക്കുക എന്നീ ആവശ്യങ്ങളാണ് ഉൾക്കൊള്ളിച്ചത് ഭാഗമായി മദ്രസകളും മഹല്ലുകളും കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ ഡോക്യുമെന്ററി പ്രദർശനം വിദ്യാർത്ഥി സഭ രൂപീകരണം എന്നിവയും സംഘടിപ്പിച്ചു വരുന്നു.
















Leave a Reply