Advertisement

RCC യിൽ സൗജന്യ സ്ഥാനാർബുദ ക്യാംപെയിൻ ഒക്ടോബർ ഒന്നു മുതൽ

സ്ഥാനാർബുദത്തെ കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ റീജിയണൽ കാൻസർ സെന്റർ ഒക്ടോബർ മാസം സ്ഥാനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്. സ്തനാർബുദത്തെ തടയുക പ്രാരംഭ ദിശയിൽ തന്നെ രോഗനിർണയം നടത്തി ചികിത്സിച്ച് രോഗം പൂർണമായി ഭേദമാക്കുക, അർബുദ ബാധിതരെ പൂർണമായും മാനസികമായും സാമൂഹികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ മാസം പിങ്ക് മാസമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ആർസിസിയിൽ സൗജന്യ സ്തനാർബുദ പരിശോധന ക്ലിനിക് ഒക്ടോബർ മാസത്തിലെ ചൊവ്വ വ്യാഴം ദിവസങ്ങളിലും ഉച്ചയ്ക്ക് ഒന്നര മുതൽ മൂന്നര വരെ പ്രവർത്തിക്കും.30 വയസ്സ് കഴിഞ്ഞ സ്ത്രീകളെയാണ് പരിശോധിക്കുക.കൂടുതൽ വിവരങ്ങൾക്ക് 0471 2522299 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *