Advertisement

വിഴിഞ്ഞം തുറമുഖത്തിന് ഒരു പൊൻ തൂവൽ കൂടി

വിഴിഞ്ഞം തുറമുഖത്തിന്റെ നാവിഗേഷൻ ചാർട്ട് ജോയിൻ ചീഫ് ഹൈഡ്രോഗ്രാഫ്റ്റർ ഇന്ത്യ റെയർ അഡ്മിറൽ പിയുഷ് പോസെ വിഴിഞ്ഞം തുറമുഖത്തിന് കൈമാറി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അടങ്ങുന്നതാണ് ഈ ആധികാരിക മാർഗ്ഗരേഖ വിഴിഞ്ഞത്തേക്ക് എത്തിച്ചേരുന്ന കപ്പലുകൾക്കും മറ്റു യാനങ്ങൾക്കും . ബര്ത്തിംഗ് സമയത്ത് ആവശ്യമായ സുരക്ഷാ വിവരങ്ങളും മറ്റു അനുബന്ധ രേഖകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഡെറാഡൂൺ നാഷണൽ ഹൈഡ്രോ ഗ്രാഫിക് ഓഫീസ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയിരുന്നു.നീയൊരു കപ്പൽ ഇവിടെ വരികയും വിവരശേഖരണം നടത്തുകയും ചെയ്തു. ഈ പഠനത്തിന്റെഅടിസ്ഥാനത്തിലാണ് നാവിഗേഷൻ ചാർട്ട് പ്രസിദ്ധപ്പെടുത്തിയത്. മറൈൻ ചാർട്ട് പ്രസിദ്ധപ്പെടുത്തുന്നതോടുകൂടി ലോക മറൈൻ ഭൂപടത്തിൽ വിഴിഞ്ഞത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുകയാണ്.നിരന്തരമായ പഠനങ്ങളും നിരവധി ഉദ്യോഗസ്ഥരുടെ കഠിനപ്രയത്നവും ഇതിന്റെ പിന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *