തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ഡിജിറ്റൽ സർവേക്കായി ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുത്താ വേലൂർ ഒറ്റൂർ കാഞ്ഞിരംകുളം വില്ലേജുകളുടെ സർവ്വേ പൂർത്തിയാക്കി സർവ്വേ അതിരടയാള നിയമപ്രകാരം സെക്ഷൻ 9 (2) പ്രസിദ്ധീകരിച്ചിട്ടുള്ളതും എ എൽ സി ജോലികൾ പൂർത്തീകരിച്ച് സർവ്വേ അതിരടയാള നിയമത്തിലെ സെക്ഷൻ 13 പ്രസിദ്ധീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.ഈ വില്ലേജുകളിലെ ഭൂ ഉടമകൾക്ക് ഇനിയും വസ്തു സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള സംശയം ഉണ്ടെങ്കിൽ ഡിജിറ്റൽ സർവേ പരിശോധിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സർവ്വേ വകുപ്പ് അതത് വില്ലേജ് ഓഫീസുകളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ഒക്ടോബർ 5 വരെ പൊതുജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്
ഭൂ ഉടമകൾക്ക് ഡിജിറ്റൽ സർവേ പരിശോധിക്കാൻ അവസരം

















Leave a Reply