ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് രുവന്തപുരം (IISER) പതിനാലാമത് ബിരുദധാന ചടങ്ങ് 2026 ജൂലൈ 19ന് തിരുവനന്തപുരത്തെ വിതുരയിലെ ഐസർ ക്യാമ്പസിൽ സംഘടിപ്പിച്ചു. നീതി ആയോ അംഗവും ഇന്ത്യ സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പ് (DST)മുൻ സെക്രട്ടറിയുമായ പ്രൊഫസർ അഭയ് കരന്തികൾ മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ബോർഡ് ഓഫ് ഗവർണർ അധ്യക്ഷ ഡോക്ടർ വിജയലക്ഷ്മി രേഷ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗവേഷണവും കർശനവുമായ അക്കാദമി കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി 210 ബി എസ് എം എസ് വിദ്യാർത്ഥികൾക്കും 58 പിഎച്ച്ഡി ഗവേഷകർക്കും 21 ഇന്റഗ്രേറ്റഡ് പി എച്ച് ഡി വിദ്യാർഥികൾക്കും 28 എം എസ് റിസർച്ച് വിദ്യാർത്ഥികൾക്കും 6 ബിഎസ്സി വിദ്യാർത്ഥികൾക്കും 78 എംഎസ്സി വിദ്യാർത്ഥികൾക്കും ചടങ്ങിൽ ബിരുദങ്ങൾ നൽകി.
IISER തിരുവനന്തപുരം ഡയറക്ടർ പ്രൊഫസർ എസ് മൂർത്തി ശ്രീനിവാസുലു കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സ്ഥാപനം കൈവരിച്ച പ്രധാന അക്കാദമിക ഗവേഷണ സ്ഥാപന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യ അതിഥിയായി പ്രൊഫസർ അഭയ് കരിന്തികവും ബോർഡ് ഓഫ് ഗവർണർ അധ്യക്ഷ ഡോക്ടർ വിജയലക്ഷ്മിയും ചേർന്ന് അക്കാദമിക രംഗത്തും പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമഗ്ര മികവിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഗോൾഡ് മെഡലും അക്കാദമിക മികവിനുള്ള ഡയറക്ടറുടെ ഗോൾഡ് മെഡലും അനന്തകൃഷ്ണ പി കരസ്ഥമാക്കി. പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച നേട്ടങ്ങൾ പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൾച്ചറൽ അവാർഡ് പാർത്ത് മനോജിന് സമ്മാനിച്ചു.
തന്റെ റിപ്പോർട്ടിൽ പ്രൊഫസർ എസ് മൂർത്തി ശ്രീനിവാസുര ഗവേഷണം, നവീകരണം,അക്കാദമി എന്നീ മേഖലകളിൽ സ്ഥാപനം കൈവരിച്ച ശ്രദ്ധേയമായ പുരോഗതി എടുത്തുപറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 29 കോടി രൂപയുടെ 51 ബാഹ്യ ധനസഹായ ഗവേഷണ പദ്ധതികൾ സ്ഥാപനം നേടിയതായും അദ്ദേഹം അറിയിച്ചു. നവീകരണം, സംരംഭകത്വം, അന്തർ വിഷയ ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ ഇന്നവേഷൻ ആൻഡ് സ്റ്റാർട്ടപ്പ്സ് സെന്റർ ഓഫ് എക്സലൻസ് ഇൻ എനർജിനബിലിറ്റി ആൻഡ് ക്ലൈമറ്റ് ചേഞ്ച് എന്നീ പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. ഈ സംരംഭങ്ങൾ ശാസ്ത്ര വിദ്യാഭ്യാസം ഗവേഷണം നവീകരണം എന്നീ മേഖലകളിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ തിരുവനന്തപുരം സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബിരുദധാന പ്രഭാഷണം നടത്തിക്കൊണ്ട് പ്രൊഫസർ അഭയക്കരന്തികൾ ബിരുദം നേടിയ വിദ്യാർത്ഥികളുടെ ജീവിതകാലം മുഴുവൻ പഠനം തുടരുന്നവർ ആകണമെന്ന് ആഹ്വാനം ചെയ്തു. സമൂഹത്തിന്റെയും രാഷ്ട്ര നിർമാണത്തിന്റെയും പുരോഗതിക്കായി ശാസ്ത്ര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമ്പോൾ മികവ്, സത്യനിഷ്ടാ, സേവന മനോഭാവം എന്നീ മൂല്യങ്ങൾ ഉയർത്തി പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഴമേറിയ സാങ്കേതിക (Deep-Tech) വിദ്യകളുടെ രംഗത്ത് ഇന്ത്യ ആഗോള ശക്തിയായി ഉയർന്നു വരികയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ദേശീയ കോണ്ടം മിഷൻ(National quantum mission ), ഇന്ത്യ (INDIA AI mission ) ഇന്ത്യ സെമി കണ്ടക്ടർ മിഷൻ(lndia semi conductor mission) , ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻ (National super computing mission),ബയോ e3 നയം (Bio E3 policy), ഗ്രീൻ ഹൈഡ്രജൻ മിഷൻ,, അനു സന്താൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ തുടങ്ങിയ പരിവർത്തനം ആത്മക ദേശീയ പദ്ധതികൾ യുവ ഗവേഷകർക്കും നവോത്ഥാന പ്രവർത്തകർക്കും അബോധ പൂർണമായ അവസരങ്ങൾ സൃഷ്ടിക്കുന്നതായി പറഞ്ഞു.
കൃത്രിമ ബുദ്ധി ഈ ശാസ്ത്രീയ കണ്ടെത്തലുകളുടെ സ്വഭാവത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുമ്പോഴും മനുഷ്യന്റെ ജിജ്ഞാസ,സർഗാത്മ ഗത,ധാർമിക വിവേകം, സത്യനിഷ്ട എന്നിവയ്ക്ക് പകരം വയ്ക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം പുലർത്താനും ധൈര്യത്തോടെ മികവ് പിന്തുടരാനും കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവും സമൃദ്ധവുമായ ഒരു ഭാവി മനുഷ്യരാശിക്കായി സൃഷ്ടിക്കുന്നതിന് താങ്കളുടെ അറിവ് പ്രയോജനപ്പെടുത്താനും അദ്ദേഹം ബിരുദധാരികളുടെ ആഹ്വാനം ചെയ്തു.
ചടങ്ങിന് അഭിസംബോധന ചെയ്ത് ബോർഡ് ഓഫ് ഗവർണർ ആദ്യക്ഷ ഡോക്ടർ വിജയലക്ഷ്മി ദേശ്മാനെ ബിരുദം നേടിയ വിദ്യാർഥികളെ അഭിനന്ദിക്കുകയും ശാസ്ത്രീയ മികവ്, ജിജ്ഞാസ, സത്യനിഷ്ടാ,സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങൾ ഔദ്യോഗിക ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. കൃത്രിമബുദ്ധി, ജൈവ സാങ്കേതികവിദ്യ, കോണ്ടം സാങ്കേതിക വിദ്യകൾ, ശുദ്ധ ഊർജ്ജം എന്നീ മേഖലകളിലെ അതിവേഗ മുന്നേറ്റങ്ങൾ ലോകത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആഗോള വെല്ലുവിളികൾക്ക് ധാർമികവും സുസ്ഥിരവുമായ ആയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ യുവ ശാസ്ത്രജ്ഞർക്ക് നിർണായ പങ്കുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. ശാസ്ത്രീയ വിദ്യാഭ്യാസം നവീകരണം എന്നീ മേഖലകളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ഐ എസ് ഇ ആർ തിരുവനന്തപുരം കൈവരിച്ചുകൊണ്ടിരിക്കുന്ന മികവിനെയും അവർ പ്രശംസിച്ചു.
















Leave a Reply